കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമിന് ഒ.ബി.എക്സ്., ഒ.ബി.എച്ച്., ഇ.ഡബ്ല്യു.എസ്. എന്നീ റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ 6-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളും ഫീസും സഹിതം ഹാജരാകണം.
പരീക്ഷാ ഫലം
- കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. തമിഴ് 2019 നവംബര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2. 2009 പ്രവേശനം ഫൈനല്‍ എം.ബി.ബി.എസ്. പാര്‍ട്ട് 2 നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടേയും 2008-നും അതിനു മുമ്പും പ്രവേശനം ലഭിച്ച ഫൈനല്‍ എം.ബി.ബി.എസ്. പാര്‍ട്ട് 2 ഏപ്രില്‍ 2019 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
ഡസര്‍ട്ടേഷന്‍ സമര്‍പ്പണം 15 വരെ നീട്ടി
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ കൂടാതെ ഡസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിന് മെയ് 15 വരെ അവസരമുണ്ട്.

0 Comments