പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയംനാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴംസ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ നിയമനം

Dec 30, 2020 at 3:01 pm

Follow us on


മലപ്പുറം : ശിശുവികസന വകുപ്പിനു കീഴിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളിൽ നിയമനം. സെക്യൂരിറ്റി, കുക്ക്, വാർഡൻ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്കാണ് നിയമനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ, ഡി.സി.പി.യു ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം. സെക്യൂരിറ്റി, കുക്ക് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ ജനുവരി 7 നു ഉച്ചയ്ക്ക് രണ്ടിന് നടക്കും. സോഷ്യൽ വർക്കൽ കം കേസ് വർക്കൽ തസ്തികയിലേക്ക് ജനുവരി 8 നു രാവിലെ പത്തിനും വാർഡൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com വെബ്‌സൈറ്റ്: www.keralasamakhya.org.

\"\"

Follow us on

Related News