പ്രധാന വാർത്തകൾ
വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രി

പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ്

Dec 30, 2020 at 4:13 pm

Follow us on

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേര സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം അപേക്ഷകർ ട്രെയിനിങ് ഡിവിഷനിൽ ഹാജരാകണം.
പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് ഫീസ് സൗജന്യമായിരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം- 695024. വെബ്‌സൈറ്റ്: www.captkerala.com. ഫോൺ: 0471-2474720, 0471-2467728.

\"\"

Follow us on

Related News