പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

ഇന്ത്യൻ ആർമിയിൽ വിവിധ ഒഴിവുകൾ: കണ്ണൂരിൽ 39 ദിവസത്തെ സെലക്ഷൻ ക്യാമ്പ്

Dec 30, 2020 at 1:03 pm

Follow us on

തിരുവനന്തപുരം: ഇന്ത്യൻ ആർമിയിൽ സോൾജ്യർ ജനറൽ ഡ്യുട്ടി (ആൾ ആംസ്), സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക് നഴ്സിങ്ങ് അസിസ്റ്റന്റ് (എ.എം.സി.)/നഴ്സിങ്ങ് അസിസ്റ്റന്റ്സ് വെറ്ററിനറി, സോൾജ്യർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ് (ആൾ ആംസ്), സോൾജ്യർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ് (ഡ്രെസ്സർ, ഷെഫ്, സ്റ്റുവാർഡ്, സപ്പോർട്ട് സ്റ്റാഫ് (ഇ.ആർ.), ടെയ്ലർ, വാഷർമാൻ, ആർട്ടീഷ്യൻ വുഡ് വർക്ക്), സോൾജ്യർ ട്രേഡ്സ്മാൻ (ആൾ ആംസ്) എട്ടാം ക്ലാസ് പാസ് (മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ) എന്നീ തസ്തികകളിലെ നിയമനത്തിനായി കണ്ണൂരിൽ സെലെക്ഷൻ റാലി സംഘടിപ്പിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് 31 വരെ നടത്തുന്ന റാലിയിൽ പങ്കെടുക്കാൻ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. ഇതിന് പുറമെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.
റാലി സംഘടിപ്പിക്കുന്ന സ്ഥലം പിന്നീട് അറിയിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 2ആണ്. അപേക്ഷകൾ www.joinindianarmy.nic.inഎന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2383953.

സോൾജ്യർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്)

യോഗ്യത: 45 ശതമാനം മാർക്കൊടെ എസ്.എസ്.എൽ.സി./മെട്രിക്ക്. ഓരോ വിഷയങ്ങൾക്കും 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
പ്രായം: പതിനേഴര മുതൽ 21 വയസ് വരെ. 1999 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്-77 സെ.മീ. (5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).

സോൾജ്യർ ടെക്നിക്കൽ

യോഗ്യത: സയൻസ് വിഷയത്തിൽ പ്ലസ്ടു/ഇന്റർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-165 സെ.മീ., നെഞ്ചളവ്-77 സെ.മീ. (5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).

സോൾജ്യർ ടെക് നഴ്സിങ്ങ് അസിസ്റ്റന്റ് (എ.എം.സി.)/നഴ്സിങ്ങ് അസിസ്റ്റന്റ്സ് വെറ്ററിനറി

യോഗ്യത:സയൻസ് വിഷയത്തിൽ പ്ലസ് ടു/ഇന്റർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം. അല്ലെങ്കിൽ സയൻസ് വിഷയത്തിൽ പ്ലസ് ടു/ഇന്റർമീഡിയറ്റ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും ഉണ്ടാവണം.

പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-165 സെ.മീ., നെഞ്ചളവ്-77 സെ.മീ.(5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).

സോൾജ്യർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ/ഇൻവന്ററി മാനേജ്മെന്റ് (ഓൾ ആംസ്)

യോഗ്യത: 60 ശതമാനം മാർക്കൊടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ്ടു/ഇന്റർമീഡിയറ്റ് പാസായിരിക്കണം (ആർട്സ്, കൊമേഴ്സ്, സയൻസ്). എല്ലാ വിഷയങ്ങളിലും 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ്/മാത്സ്/അക്കൗണ്ട്സ്/ബുക്ക്സ് കീപ്പിങ്ങ് എന്നിവയിൽ 50 ശതമാനം മാർക്ക് വേണം.

പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-162 സെ.മീ., നെഞ്ചളവ്-77 സെ.മീ.(5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).

സോൾജ്യർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ് (ഡ്രെസർ, ഷെഫ്, സ്റ്റുവാർഡ്, സപ്പോർട്ട് സ്റ്റാഫ് (ഇ.ആർ.), വാഷർമാൻ, ആർട്ടീഷ്യൻ വുഡ് വർക്ക്)

യോഗ്യത: പത്താം ക്ലാസ് ജയിച്ചിരിക്കണം. ഓരോ വിഷയത്തിനും 33 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
പ്രായം:പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്-76 സെ.മീ.(5 സെ.മീ. വികസിപ്പിക്കാൻ കഴിയണം).

സോൾജ്യർ ട്രേഡ്സമാൻ (ആൾ ആംസ്) എട്ടാം ക്ലാസ് പാസ് (മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ)

യോഗ്യത:എട്ടാം ക്ലാസ് ജയിച്ചിരിക്കണം. എല്ലാ വിഷയത്തിനും 33 ശതമാനം മാർക്ക് വേണം.

പ്രായം: പതിനെഴര-23 വയസ്. 1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ). കുറഞ്ഞ ശാരീരിക ക്ഷമത: ഉയരം-166 സെ.മീ., നെഞ്ചളവ്: 76 സെ.മീ. 5 സെ.മീ. വികാസം ഉണ്ടായിരിക്കണം.

ശാരീരിക ക്ഷമതയിൽ ഇളവ്

സർവീസിലിരിക്കുന്നയാളുടെ മകൻ/വിമുക്തഭടന്റെ മകൻ/യുദ്ധത്തിൽ മരണപ്പെട്ട സൈനികന്റെ വിധവയുടെ മകൻ/വിമുക്തഭടന്റെ വിധവയുടെ മകൻ ഇവർക്ക് ഉയരത്തിൽ 2 സെ.മീറ്ററും നെഞ്ചളവിൽ ഒരു സെ.മീറ്ററും ഭാരത്തിൽ 2 കിലോയും ഇളവ് ലഭിക്കും. കായിക താരങ്ങൾക്കും ഇളവുകളുണ്ട്.

\"\"

Follow us on

Related News