ന്യൂഡല്‍ഹി: എസ്.എസ്.സി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 31നകം ssc.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് പരീക്ഷ നടക്കുക.
പരീക്ഷ
- ടയര്‍-I, II, III, IV എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് പരീക്ഷ നടക്കുക.
- ടയര്‍-I, II എന്നീ പരീക്ഷകള്‍ പാസാകുന്നവര്‍ക്ക് വിവരണാത്മക രീതിയിലുള്ള ടയര്‍-III പരീക്ഷയെഴുതാം.
- ടയര്‍-IV സ്‌കില്‍ ടെസ്റ്റാണ്.
- ഇതിലെല്ലാം പാസാകുന്നവര്‍ക്ക് രേഖ പരിശോധനക്ക് ശേഷം നിയമനം ലഭിക്കും.
- പരീക്ഷയില്‍ ആകെ 100 ചോദ്യങ്ങളാണുണ്ടാവുക., ഓരോ തെറ്റ് ഉത്തരത്തിനും 0.5 മാര്‍ക്ക് വീതം കുറയും.
യോഗ്യത
- ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവരായിരിക്കണം.
- 18 വയസിനും 32 വയസിനും ഇടയിലുള്ളവരായിരിക്കണം . സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.