തിരുവനന്തപുരം: ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളജില്‍ സൈക്കോളജി അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കോളജില്‍ ജീവനി മെന്റല്‍ ഹെല്‍ത്ത് അവെര്‍നസ്സ് പ്രോഗ്രാം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അപ്രന്റീസ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നത്. പ്രതിമാസം 17,600 രൂപയാണ് ലഭിക്കുക. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ക്ലിനിക്കല്‍ സൈക്കോളജി പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 7ന് രാവിലെ 11ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം കോളജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...