കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/സ്വാശ്രയ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളില്‍ ഏകജാലകം വഴി ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ നല്‍കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഓപ്ഷന്‍ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേക ഫീസ് അടയ്ക്കാതെ ഓപ്ഷന്‍ നല്‍കാം.
നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് പുതുതായി ഓപ്ഷന്‍ നല്‍കേണ്ടത്. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ സൂക്ഷിച്ചുവയ്ക്കണം. ലോഗിന്‍ ചെയ്തശേഷം നേരത്തെ നല്‍കിയ അപേക്ഷയില്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്താം. പുതുതായി ഓപ്ഷന്‍ നല്‍കാം. മറ്റുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസടച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷന്‍ നല്‍കി അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. പ്രിന്റൗട്ട് സര്‍വകലാശാലയില്‍ നല്‍കേണ്ടതില്ല.
വിവിധ കോളേജുകളില്‍ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി ആറിന് സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മുന്‍ അലോട്ട്‌മെന്റുകളിലും മാനേജ്‌മെന്റ്/കമ്യൂണിറ്റി മെറിറ്റ്/സ്‌പോര്‍ട്‌സ്/പി.ഡി. ക്വാട്ടയിലേക്ക് സ്ഥിരപ്രവേശനം നേടിയവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുത്ത് അലോട്ട്‌മെന്റ് ലഭിച്ചാല്‍ പുതിയ ഓപ്ഷനിലേക്ക് നിര്‍ബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കും.
പരീക്ഷാ ഫലം
- 2020 ജനുവരിയില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.കോം. പ്രൈവറ്റ് സി.ബി.സി.എസ്.എസ്. (2017ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
- 2019 ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (2018 അഡ്മിഷന്‍ റഗുലര്‍/2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി എട്ടുവരെ അപേക്ഷിക്കാം.
- 2020 ജൂണില്‍ നടന്ന രണ്ടാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫാര്‍മസി സപ്ലിമെന്ററി (പുതിയ സ്‌കീം – 2016 അഡ്മിഷന്‍, പഴയ സ്‌കീം – 2016ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി എട്ടുവരെ അപേക്ഷിക്കാം.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ ഈ അക്കാദമിക വര്‍ഷത്തേക്ക് അനുവദിച്ച നവീന ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ജനുവരി ആറിനകം പ്രവേശനം പൂര്‍ത്തീകരിക്കും. റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ കോളേജുമായി ബന്ധപ്പെട്ട് ജനുവരി ആറിനകം പ്രവേശനം നേടണം. ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ജനുവരി ഏഴിന് ആരംഭിക്കും. ജനുവരി എട്ടിന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും.
റിസര്‍ച് ഫെലോ ഒഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ സംയുക്ത പ്രൊജക്ടില്‍ റിസര്‍ച് ഫെലോയുടെ രണ്ടൊഴിവുണ്ട്. യോഗ്യത: ബയോടെക്‌നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ ബയോഫിസിക്‌സ് എന്നിവയിലൊന്നില്‍ എം.എസ് സി. ജൈവ കൃഷിയില്‍ താല്പര്യവും പ്രൊജക്ടിന്റെ ഭാഗമായി കൃഷിസ്ഥലത്ത് ജോലി ചെയ്യാനും താല്പര്യമുള്ളവര്‍ക്ക് മുന്‍ഗണന. രണ്ട് വര്‍ഷമാണ് പ്രൊജക്ട് കാലാവധി. മാസം 10000 രൂപ ലഭിക്കും. ബയോഡാറ്റ സഹിതമുള്ള അപേക്ഷ 2622@mgu.ac.in എന്ന ഇമെയിലിലേക്ക് ജനുവരി 10നകം അയയ്ക്കണം. വിശദവിവരത്തിന് ഫോണ്‍: 0481-2731035, 9847901149.