കൊച്ചി : കേരള ഹൈക്കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 4ന് അവസാനിക്കും. 7 ഒഴിവുകളിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ഹയർ യോഗ്യതയുണ്ടായിരിക്കണം.02.01.1984-നും 01.01.2002-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷഫീസ് . എസ്.സി./എസ്.ടി./തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hckrecruitment.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...