ജീവനി പദ്ധതിയിലേക്ക് സൈക്കോളജി അപ്രന്റിസ് താത്കാലിക നിയമനം


തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിലോ, കൗൺസിലിങ്ങിലോ ഉള്ള യോഗ്യതയും, പ്രവൃത്തി പരിചയവും അഭിലഷണീയം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും, പകർപ്പുകളും സഹിതം 29ന് ഉച്ചക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ അഭിമുഖത്തിനെത്തണം.

Share this post

scroll to top