പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനുള്ള തിയതി നീട്ടി

Dec 24, 2020 at 6:41 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. സ്കോളർഷിപ്പിനും ഹോസ്റ്റൽ സ്‌റ്റൈപന്റിനുള്ള (പുതിയത്) അപേക്ഷ തിയതി ഈ മാസം 27 വരെയാണ് നീട്ടിയത്. അതത് സ്ഥലങ്ങളിലെ സ്ഥിര താമസക്കാരായ മുസ്ലീം/ലത്തീൻ ക്രിസ്ത്യൻ/ പരിവർത്തിത ക്രിസ്ത്യൻ മത വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തേയ്ക്കാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് നൽകുന്നത്. ബിരുദക്കാർക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാർക്ക് വിദ്യാർത്ഥിനികൾക്ക് 6,000 രൂപാ വീതവും, പ്രഫഷണൽ കോഴ്‌സുകാർക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികളെ തിരഞ്ഞെടുക്കുക. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ കാർക്ക് മുൻഗണന).
അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2302090, 2300524.

\"\"
\"\"

Follow us on

Related News