ഗവ. കോളജിൽ സൈക്കോളജി അപ്രന്റീസ് കരാർ നിയമനം: ഇന്റർവ്യൂ 29ന്


തിരുവനന്തപുരം: മലയിൻകീഴ് എംഎംഎസ് ഗവ.ആർട്‌സ് ആന്റ് സയൻസ് കോളജിൽ 2020-21 അധ്യയന വർഷത്തേയ്ക്ക് സൈക്കോളജി അപ്രന്റീസ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 17,600 രൂപ വേതനം. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻ പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 29ന് രാവിലെ പത്തിന് കോളജിൽ ഇന്റർവ്യൂവിന് ഹാജരാകണം.

Share this post

scroll to top