സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്; ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ മറ്റു ബിരുദതല പ്രാഗ്രാമുകളില്‍ പഠിക്കുന്ന ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ www.scholarships.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മാനദണ്ഡങ്ങള്‍

  1. 18-25 പ്രായമുളളവരായിരിക്കണം അപേക്ഷകര്‍.
  2. പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ ഉയര്‍ന്ന സ്ഥാനം ലഭിച്ചവരുടെ 20-ാം പെര്‍സന്‍ന്റെല്‍ കട്ട് ഓഫില്‍ അപേക്ഷാര്‍ത്ഥി ഉള്‍പ്പെടണം
  3. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് വാങ്ങുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല
  4. വാര്‍ഷിക കുടുംബ വരുമാനം 8 ലക്ഷം രൂപ കവിയരുത്.
  5. സ്‌കോളര്‍ഷിപ്പിന്റെ പകുതി പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു

Share this post

scroll to top