തിരുവനന്തപുരം: നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ (ഇക്കണോമിക്സ്) മാറ്റിവച്ചു. 22ന് നടക്കാനിരുന്ന ഇംഗ്ലീഷ് പരീക്ഷയും മാറ്റി. ഇന്ന് നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ്. നേരത്തെ മാറ്റിയിരുന്നു. ഇക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളുടെ പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. വരാനിരിക്കുന്ന മറ്റു പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം അറിയിച്ചു.

