അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം

തിരുവനന്തപുരം: കോളജ് തലത്തിലെ അവസാന വര്‍ഷ ബിരുദക്ലാസുകളും പോസ്റ്റ് ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളജുകളില്‍ രണ്ടാം വര്‍ഷം മുതലുള്ള ക്ലാസുകള്‍ ജനുവരി ആദ്യം മുതൽ ആരംഭിക്കാനാണ് തീരുമാനം.
ഓരോ ക്ലാസിലും പകുതി വീതം വിദ്യാര്‍ത്ഥികളെ ഇരുത്തിയാണ് ക്ലാസുകള്‍ നടത്തുക. ഇതിനായി ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകള്‍ ക്രമീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉന്നതവിദ്യാഭ്യസ മന്ത്രി കെ.ടി. ജലീല്‍, മന്ത്രിമാരായ കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, ജെ. മേഴ്സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവർ പങ്കെടുത്തു.

Share this post

scroll to top