പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

ഇന്ന് മുതല്‍ 10, 12 ക്ലാസ്സുകളിലെ 50% അധ്യാപകര്‍ സ്കൂളുകളിലേക്ക്

Dec 17, 2020 at 7:40 am

Follow us on

തിരുവനന്തപുരം:സ്കൂളുകള്‍ കേന്ദ്രീകരിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും, ലഭ്യമായ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികളെ പഠനത്തിന് സഹായിക്കുകയും ചെയ്യുന്നതിനായി ഇന്ന് മുതൽ 10,12 ക്ലാസുകളിലെ അധ്യാപകർ സ്കൂളുകളിലേക്ക്. 10,12 ക്ലാസുകളിലെ പൊതു പരീക്ഷകൾ മുടക്കമില്ലാതെ നടത്തുന്നതിനെയാണ് വിദ്യാലയങ്ങൾ സജീവമാക്കുന്നത്. അധ്യാപകര്‍ സ്കൂളുകളില്‍ എത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
1) കോവിഡ്-19 സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
2) 10, 12 ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന ആകെ അധ്യാപകരില്‍ 50% പേര്‍ ആദ്യത്തെ ഒരാഴ്ചയും അടുത്ത 50% പേര്‍ തൊട്ടടുത്ത ആഴ്ചയും എന്ന രീതിയില്‍ സ്കൂളുകളില്‍ ഹാജരാകേണ്ടതാണ്.
3) ഏതൊക്കെ അധ്യാപകര്‍ എപ്രകാരം ഹാജരാകണമെന്ന കാര്യം ബന്ധപ്പെട്ട പ്രഥമാധ്യാപകര്‍ തീരുമാനക്കേണ്ടതും ആയതിനുള്ള ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്.
4) പഠന പിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസ്സുകള്‍ക്കുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക, കുട്ടികളുടെ നിലവിലെ പഠന നിലവാരം മനസ്സിലാക്കി അത് മെച്ചപ്പെടുത്തുന്നതിനുള്ള മാനസിക പിന്തുണ നല്‍കുക എന്നിവയാണ് അധ്യാപകരുടെ പ്രധാന ചുമതലകള്‍.
കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ സംവിധാനം വഴി മാത്രം നടക്കുന്ന ക്ലാസുകൾ ഉയർന്ന ക്ലാസുകളിൽ ഉള്ളവർക്ക് പൂർണ്ണമായും ഗുണം ചെയ്യില്ലെന്ന വസ്തുതയെ തുടർന്നാണ് നടപടി.

\"\"
\"\"

Follow us on

Related News