തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഗവേഷണത്തിന് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ https://www.iist.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. 2020 ഡിസംബര്‍ 29ന് 35 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. ഏറോസ്പേസ് എന്‍ജിനിയറിങ്, ഏവിയോണിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഏര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ് എന്നിവയിലാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
യോഗ്യത
1.സയന്‍സ്,ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/ സോഷ്യല്‍ സയന്‍സ് മാസ്റ്റേഴ്സ് ഉള്ളവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ആയിരിക്കണം മാസ്റ്റേഴ്സ്. മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം
- എന്‍ജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ആണെങ്കില്‍ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാകണം മാസ്റ്റേഴ്സ് പഠിച്ചത്. ഈ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് ഗേറ്റ് കട്ട് ഓഫ് സ്‌കോര്‍ ബാധകമല്ല.

0 Comments