പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

എന്‍.ആര്‍.ഐ മെഡിക്കല്‍ ഫീസ്; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

Dec 11, 2020 at 4:21 pm

Follow us on

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് എന്‍.ആര്‍.ഐ ഫീസ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കൊപ്പം സുപ്രീംകോടതിയും. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസിന്റെ ഒരു വിഹിതം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാത്ഥികള്‍ക്കായി സര്‍ക്കാരിന് വിനിയോഗിക്കാന്‍ സാധിക്കില്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹര്‍ജികളില്‍ അന്തിമ വാദം ഫെബ്രുവരിയില്‍ കേള്‍ക്കും.

20 ലക്ഷം രൂപയാണ് എന്‍.ആര്‍.ഐ ഫീസായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാന്‍ ഫീസ് നിര്‍ണയ സമിതി അനുമതി നല്‍കിയിരുന്നത്. ഇതില്‍ അഞ്ച് ലക്ഷം രൂപ ദാരിദ്ര രേഖക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വിനിയോഗിക്കാന്‍ സര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റണം എന്ന് സമിതി ഉത്തരവിട്ടു. എന്നാല്‍ എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന വിഹിതം സര്‍ക്കാരിന് ശേഖരിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചു.

\"\"

Follow us on

Related News