തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിൽ ഈ അധ്യയന വര്‍ഷത്തെ പ്രൈവറ്റ് രജിസ്ട്രേഷന് വിജ്ഞാപനമിറങ്ങി. 14 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 12 പി.ജി. പ്രോഗ്രാമുകളിലേക്കുമുള്ള പ്രൈവറ്റ് രജിസ്‌ട്രേഷനാണ് അപേക്ഷകള്‍ ക്ഷണിച്ചത്. അഫ്‌സല്‍ ഉലമ, അറബിക്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്‌സ്, സംസ്‌കൃതം, സോഷ്യോളജി, ബി.ബി.എ., ബി.കോം., ബി.എസ്.സി. മാത്‌സ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്കും അറബിക്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, പൊളിറ്റിക്‌സ്, സംസ്‌കൃതം, സോഷ്യോളജി, എം.കോം., എം.എസ്.സി. മാത്‌സ്, എന്നീ പി.ജി.പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. ഡിസംബര്‍ 17 മുതല്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 1500 രൂപയാണ് അപേക്ഷാ ഫീസ്. 100 രൂപ ഫൈനോടു കൂടി ജനുവരി 10 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ട് ജനുവരി 17-ന് മുമ്പ് ലഭിക്കണം. അപേക്ഷകര്‍ വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മാത്രം അപേക്ഷിക്കുക. വിശദ വിവരങ്ങള്‍ക്ക് 0494 2400288, 2407356.

