ഹിന്ദി പാര്‍ട്ട് ടൈം കോഴ്‌സുകള്‍: ഡിസംബർ 16വരെ സമയം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പ് നടത്തുന്ന വിവിധ പാർട്ട്‌ ടൈം കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ്യല്‍ ആന്റ് സ്‌പോക്കണ്‍ ഹിന്ദി, പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ എന്നീ പാര്‍ട്ട് ടൈം കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 115 രൂപയുടെ ഇ-ചലാന്‍ രശീതി, യോഗ്യത തെളിയിക്കാനാവശ്യമായ രേഖകള്‍ എന്നിവ സഹിതം, ദി. ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹിന്ദി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് – 673635 എന്ന വിലാസത്തില്‍ ഡിസംബര്‍ 16-ന് വൈകീട്ട് 5 മണിക്കകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 0494 2407252, 2407016, www.cuonline.ac.in

Share this post

scroll to top