2021ലെ നീറ്റ് പരീക്ഷ റദ്ദാക്കില്ല: സ്ഥിതി ഗൗരവമായാൽ ഓൺലൈൻ പരീക്ഷ

ന്യൂഡല്‍ഹി: 2021 നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍. വിദ്യാര്‍ത്ഥികളുമായി ട്വീറ്ററിലൂടെ നടന്ന സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നാല്‍ പരീക്ഷ ഓണ്‍ലൈനായി നടത്തും. കോവിഡ് സാഹചര്യം തുടരുകയാണെങ്കില്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു. ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ എണ്ണം കൂട്ടി വിദ്യാര്‍ത്ഥികളുടെ അധ്യായന വര്‍ഷം നഷ്ടമാകാത്ത രീതിയില്‍ പരീക്ഷകളെല്ലാം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this post

scroll to top