പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾ

ഓണ്‍ലൈന്‍ അപേക്ഷയിലെ പിഴവ്; വിദ്യാര്‍ത്ഥിക്ക് താല്‍ക്കാലിക പ്രവേശനം നല്‍കാന്‍ ഐഐടിയോട് സുപ്രീം കോടതി

Dec 10, 2020 at 5:39 pm

Follow us on

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ അപേക്ഷയില്‍ പിഴവ് സംഭവിച്ചതുമൂലം പ്രവേശനം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് എന്‍ജിനിയറിങ്ങില്‍ താല്‍ക്കാലിക പ്രവേശനം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനിടെ , അപേക്ഷ പിന്‍വലിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതിനാലാണ് ജെഇഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സിദ്ധാന്ത് ബത്രക്ക് സീറ്റ് നഷ്ടമായത്. സീറ്റ് അനുവദിക്കണമെന്ന ആവശ്യവുമായി ഐഐടിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ബോംബെ ഹൈക്കോടതിയും ഈ ആവശ്യം നിരസിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലിക പ്രവേശനം ഉറപ്പ് വരുത്തണമെന്ന് ഐഐടിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് ശീതകാല അവധിക്കുശേഷം വീണ്ടും പരിഗണിക്കും.

\"\"

Follow us on

Related News