കോവിഡ് പോരാളികളുടെ മക്കള്‍ക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിനിടയില്‍ കോവിഡ് പിടിപ്പെട്ടും അല്ലാതെയും മരിച്ചവരുടെ മക്കള്‍ക്ക് എം.ബി.ബി.എസിന് അനുവദിച്ച പ്രത്യേക ക്വാട്ടയിലേക്ക് എം.സി.സി അപേക്ഷകള്‍ ക്ഷണിച്ചു. നീറ്റ് റാങ്ക് പ്രകാരം അര്‍ഹരായ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ അപേക്ഷകളില്‍ നിന്ന് മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റി തിരെഞ്ഞെടുക്കും. ഇതിനായി നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം അലോട്ട്‌മെന്റിന് അപേക്ഷിക്കണം. 2020-21 അധ്യയന വര്‍ഷത്തേക്കാണ് ഈ ക്വാട്ട ലഭ്യമാകുന്നത്. വിശദവിവരങ്ങള്‍ക്ക് nta.ac.in എന്ന വെബ്‌സൈറ്റ് കാണുക.

Share this post

scroll to top