ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷകള്‍ ക്ഷണിച്ചു. ജനുവരി 11 മുതല്‍ ഫെബ്രുവരി 14 വരെ jest.org.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷക്കായി അപേക്ഷ നല്‍കാം. പരീക്ഷ 2021 ഏപ്രില്‍ 11 ന് നടക്കും. ബി.എസ്.സി ഫിസിക്‌സ് യോഗ്യതയുള്ളവര്‍ക്ക് പരീക്ഷ വഴി രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എം.എസ്.സി/ പി.എച്ച്.ഡി പ്രവേശനത്തിന് അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

0 Comments