തിരുവനന്തപുരം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട്രീച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കുമായി മൂന്ന് ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 11ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പി. കെ. അബ്ദുൽ കരീം നിർവഹിക്കും . അസോസിയേഷൻ ഓഫ് ഇന്റലെക്ചലി ഡിസേബിൾഡ് ചെയർമാൻ ഫാദർ റോയ് മാത്യു വടക്കേൽ മുഖ്യ പ്രഭാഷണം നടത്തും. റീജിയണൽ ഔട്രീച് ബ്യൂറോ ജോയിൻറ് ഡയറക്ടർ ശ്രീമതി ഡോ .നീതു സോന ഐ ഐ എസ് അധ്യക്ഷത വഹിക്കും. പ്രമുഖ മോട്ടിവേഷണൽ ട്രൈനർ ശ്രീ. ബ്രഹ്മനായകം പരിശീലന പരിപാടി നയിക്കും.
കോവിഡ് കാലത്തു് ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്നതിൽ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ആവശ്യമായ ബോധവൽക്കരണം നൽകുകയാണ് മൂന്നു ദിവസത്തെ പരിപാടിയുടെ ലക്‌ഷ്യം.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...