പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

എയര്‍ പോര്‍ട്‌സ് അതോറിറ്റിയില്‍ മാനേജര്‍/ എക്‌സിക്യൂട്ടിവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Dec 3, 2020 at 6:00 pm

Follow us on

തിരുവനന്തപുരം : എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജര്‍ /എക്‌സിക്യൂട്ടിവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന വെബ്‌സൈറ്റ് വഴി ജനുവരി 14 നകം അപേക്ഷ സമര്‍പ്പിക്കാം. 32 വയസുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനേജര്‍ പോസ്റ്റിലേക്കും 27 വയസുള്ളവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്കും അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭ്യമാണ്. വിശദവിരങ്ങള്‍ക്ക് എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ വിജ്ഞാപനം കാണുക.

തസ്തികകള്‍

  1. ബി.ഇ /ബി.ടെക് (ഫയര്‍) മെക്കാനിക്കല്‍ /ഓട്ടമൊബീല്‍ എന്നിവയില്‍ അഞ്ച് വര്‍ഷം ജോലി പരിചയമുള്ളവര്‍ക്ക് മാനേജര്‍ ഫയര്‍ സര്‍വീസസിലേക്കും (11), മാനേജര്‍ ടെക്‌നിക്കലേക്കും (2) അപേക്ഷിക്കാം.
  2. ബി.എസ്.സിയിലോ, ബി.ഇ /ബി.ടെകിലോ ഫിസിക്‌സും മാക്‌സും പഠിച്ചവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. 264 ഒഴിവുകളാണുള്ളത്.
  3. ബി.എസ്.സിയും എം.ബി.എയും അല്ലെങ്കില്‍ ബി.ഇ/ ബി.ടെക് പഠിച്ചവര്‍ക്ക് ജൂനിയര്‍ എക്യിക്യൂട്ടിവ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് തസിതികയിലേക്ക് അപേക്ഷിക്കാം. 83 ഒഴിവുകളാണുള്ളത്.
  4. ബി.ഇ /ബി.ടെക് (മെക്കാനിക്കല്‍ ഓട്ടമൊബില്‍ ) പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് ടെക്‌നിക്കല്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. എട്ട് ഒഴിവുകളാണുള്ളത്.
\"\"

Follow us on

Related News