തിരുവനന്തപുരം : എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജര്‍ /എക്‌സിക്യൂട്ടിവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന വെബ്‌സൈറ്റ് വഴി ജനുവരി 14 നകം അപേക്ഷ സമര്‍പ്പിക്കാം. 32 വയസുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനേജര്‍ പോസ്റ്റിലേക്കും 27 വയസുള്ളവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്കും അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭ്യമാണ്. വിശദവിരങ്ങള്‍ക്ക് എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ വിജ്ഞാപനം കാണുക.
തസ്തികകള്‍
- ബി.ഇ /ബി.ടെക് (ഫയര്‍) മെക്കാനിക്കല്‍ /ഓട്ടമൊബീല്‍ എന്നിവയില്‍ അഞ്ച് വര്‍ഷം ജോലി പരിചയമുള്ളവര്‍ക്ക് മാനേജര്‍ ഫയര്‍ സര്‍വീസസിലേക്കും (11), മാനേജര്‍ ടെക്‌നിക്കലേക്കും (2) അപേക്ഷിക്കാം.
- ബി.എസ്.സിയിലോ, ബി.ഇ /ബി.ടെകിലോ ഫിസിക്‌സും മാക്‌സും പഠിച്ചവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. 264 ഒഴിവുകളാണുള്ളത്.
- ബി.എസ്.സിയും എം.ബി.എയും അല്ലെങ്കില്‍ ബി.ഇ/ ബി.ടെക് പഠിച്ചവര്‍ക്ക് ജൂനിയര്‍ എക്യിക്യൂട്ടിവ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് തസിതികയിലേക്ക് അപേക്ഷിക്കാം. 83 ഒഴിവുകളാണുള്ളത്.
- ബി.ഇ /ബി.ടെക് (മെക്കാനിക്കല്‍ ഓട്ടമൊബില്‍ ) പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് ടെക്‌നിക്കല്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. എട്ട് ഒഴിവുകളാണുള്ളത്.