സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ 721 അധ്യാപക തസ്തികകള്‍ക്ക് സർക്കാർ അംഗീകാരം


തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് അധ്യാപകർക്ക് ആഴ്ചയിൽ 16 മണിക്കൂർ അധ്യാപനം ഉറപ്പാക്കാനും പി.ജി. വെയ്റ്റേജ് സമ്പ്രദായം ഒഴിവാക്കാനും സർക്കാർ തീരുമാനം. ഇതിന്റെ തുടർച്ചയായി വിവിധ എയ്ഡഡ് കോളജുകളിലായി 721 അധ്യാപക തസ്തികകൾക്ക് സംസ്ഥാന ധനവകുപ്പ് അംഗീകാരം നൽകി. എയ്ഡഡ് കോളജുകളിൽ 2013ൽ അനുവദിച്ച കോഴ്സുകൾക്കാണ് അധ്യാപക തസ്തികകൾ അനുവദിക്കുന്നത്. ഇപ്പോൾ അനുവദിച്ച പുതിയ തസ്തികകൾക്കായി പ്രതിവർഷം 35 കോടിയോളം രൂപയാണ് ശമ്പളയിനത്തിൽ നൽകേണ്ടി വരിക. 16 മണിക്കൂർ നിബന്ധനയും പിജി വെയ്റ്റേജ് ഒഴിവാക്കലുമില്ലാതെ ആയിരത്തോളം തസ്തികകളാണ് ആദ്യം കണക്കാക്കിയിരുന്നത്. മാനദണ്ഡം പുതുക്കിയതോടെയാണ് തസ്തിക 721ൽ പരിമിതപ്പെട്ടത്. പെരുമാറ്റച്ചട്ടം ഉള്ളതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞേ മന്ത്രിസഭാ പ്രഖ്യാപനം ഉണ്ടാകൂ.

Share this post

scroll to top