തിരുവനന്തപുരം : സ്കോള് കേരള മുഖേന ഹയര് സെക്കന്ററി ഒന്നാം വര്ഷ പ്രവേശനത്തിന് രജിസ്റ്റര് ചെയ്യാനുള്ള സമയം നീട്ടി. ഡിസംബര് 10 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് www.scolekerala.org എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായി രജിസ്റ്റര് ചെയ്യാം. ഓണ്ലൈനായി രജിസ്ട്രേഷന് നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്സിക്യൂട്ടീവ് ഡയറക്ടര്, സ്കോള്-കേരള, വിദ്യാഭവന്, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില് തപാല് മാര്ഗ്ഗം അയയ്ക്കണം.

വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
മലപ്പുറം: അധ്യാപകർ വിദ്യാർത്ഥികളുടെ അടികൊണ്ട് വീണാലും പ്രതികരിക്കരുതെന്ന...