പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

\’ഹിതം ഹരിതം\’ പദ്ധതിയുമായി വി.എച്ച്.എസ്.ഇ എന്‍എസ്എസ്

Nov 30, 2020 at 6:36 pm

Follow us on

തിരുവനന്തപുരം ; കോവിഡ് വ്യാപനം മൂലം ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രം ഒതുങ്ങിപോകുന്ന വിദ്യാര്‍ത്ഥികളെ ഹരിതസംരംഭകരാക്കാന്‍ \’ഹിതം ഹരിതം \’ പദ്ധതിയുമായി വി.എച്ച്.എസ്.ഇ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയില്‍ പരിശീലനം കൊടുത്ത് അവരവരുടെ വീടുകളിലിരുന്ന് സ്വയം ഹരിത സംരംഭകരാകാന്‍ സന്നദ്ധരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി കൃഷിയില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കും. അവര്‍ക്ക് കേരള സര്‍വകലാശാലയുടെ സഹായത്തോടെ സര്‍ട്ടിഫിക്കേഷനോടെ ഓണ്‍ലൈന്‍ പരിശിലനം കൊടുക്കും. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് പരിശീലന പരിപാടി നടക്കുക. കേരളത്തിലെ പ്രഗത്ഭരായ കാര്‍ഷിക വിദഗ്ദ്ധര്‍ പരിപാടിയില്‍ പങ്കെടുക്കും. യൂണിവേഴ്സിറ്റി ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റന്‍ഷന്‍ മേധാവി ഡോ. ജിജു പി. അലക്സ് നേതൃത്വം വഹിക്കും. 5000 ത്തോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഓണ്‍ലൈനായി പങ്കെടുക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യ ദിനത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു. കെ വിദ്യാര്‍ഥികളോട് സംവദിക്കും.

\"\"

Follow us on

Related News