സംഗീത അധ്യാപക നിയമനം; അഭിമുഖം 30ന്

തിരുവനന്തപുരം: സ്വാതിതിരുനാൾ ഗവ. സംഗീത കോളജിലെ വോക്കൽ വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികളിലേക്കുള്ള അഭിമുഖം 30ന് നടക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന അഭിമുഖത്തിൽ നിശ്ചിത യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

Share this post

scroll to top