പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

എസ്.ബി.ഐയില്‍ 8500 അപ്രന്റീസ് ഒഴിവുകള്‍

Nov 26, 2020 at 11:37 am

Follow us on

ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8500 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ www.sbi.co.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 10 നകം അപേക്ഷ സമര്‍പ്പിക്കണം. 20 വയസിനും 28 വയസിനും ഇടയിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. വിവിധ സംസ്ഥാനങ്ങളിലായാണ് അവസരം ലഭിക്കുക. ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാവൂ. മൂന്നുവര്‍ഷമായിരിക്കും പരിശീലനം. 2021 ജനുവരിയിലായിരിക്കും പരീക്ഷ നടക്കുക. ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രാദേശികഭാഷ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരെഞ്ഞെടുക്കുക.

കേരളത്തില്‍ 141 ഒഴിവുകളാണുള്ളത്

തിരുവനന്തപുരം-4, പത്തനംതിട്ട-3, കണ്ണൂര്‍-8, മലപ്പുറം-20, ആലപ്പുഴ-3, കോഴിക്കോട്-10, കാസര്‍കോട്-9, എറണാകുളം-13, കോട്ടയം-10, തൃശ്ശൂര്‍-28, വയനാട്-4, ഇടുക്കി-11, കൊല്ലം-4, പാലക്കാട്-14,

സ്റ്റൈപെന്‍ഡ്

ആദ്യ വര്‍ഷം 15,000 രൂപയും രണ്ടാമത്തെ വര്‍ഷം 16,500 രൂപയും മൂന്നാമത്തെ വര്‍ഷം 19,000 രൂപയും പ്രതിമാസം ലഭിക്കും. മറ്റ് ആനുകൂല്യങ്ങള്‍ ഉണ്ടാവില്ല

\"\"

Follow us on

Related News