പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

കൈറ്റ് വിക്ടേഴ്‌സിൽ ഇന്നും നാളെയും പ്രത്യേക ക്ലാസുകൾ

Nov 21, 2020 at 7:22 am

Follow us on

തിരുവനന്തപുരം: ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സിൽ ഇന്നും നാളെയും (നവംബർ 21, 22) പുതിയ ക്ലാസുകൾ നടക്കും. ശനിയാഴ്ച്ച അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കേരള പാഠാവലി, അറബിക്, സംസ്‌കൃതം, ഉറുദു, ഐസിടി ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രണ്ട് ദിവസവും രാവിലെ 10.30-ന് \’ഹലോ ഇംഗ്ലീഷും\’ 11 മണിക്ക് ശനിയാഴ്ച്ച ലിറ്റിൽ കൈറ്റ്‌സ് എക്‌സ്‌പേർട്ട് ക്ലാസ് വിഭാഗത്തിൽ \’സൈബർ സ്‌പേസിലെ വ്യാജവാർത്തകൾ\’ എന്ന വിഷയത്തെക്കുറിച്ച് മിർ മുഹമ്മദ് ഐ.എ.എസിന്റെ ക്ലാസും, ഞായറാഴ്ച്ച സ്‌ക്രാച്ച് പ്രോഗ്രാമിംഗ് ക്ലാസും ഉണ്ടായിരിക്കും.
ഞായറാഴ്ച്ച പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകളിലെ സോഷ്യോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജിയോഗ്രഫി, ജേർണലിസം, സോഷ്യൽ വർക്ക്, സൈക്കോളജി, ജിയോളജി, ഫിലോസഫി തുടങ്ങിയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പ്രീ-പ്രൈമറി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ രണ്ടു ദിവസവും രാവിലെ പത്ത് മണിക്ക് സംപ്രേഷണം ചെയ്യും.
സമയക്കുറവുള്ളതിനാൽ പുനഃസംപ്രേഷണത്തിന് പകരം പുതിയ ക്ലാസുകൾ ഈ ദിവസങ്ങളിൽ സംപ്രേഷണം നടക്കുന്നതിനാൽ ടൈംടേബിൾ കൃത്യമായി നോക്കി ക്ലാസുകൾ കാണാൻ കുട്ടികൾ ശ്രദ്ധിക്കണമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഈ ദിവസങ്ങളിൽ ഒരു കുട്ടി ഒരു ക്ലാസ് മാത്രം കണ്ടാൽ മതിയാകുന്ന തരത്തിലാണ് ക്രമീകരണം.

\"\"
\"\"

Follow us on

Related News