പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

കെ.എ.എസ് മുഖ്യ പരീക്ഷ നവംബര്‍ 20നും 21 നും; പരീക്ഷ എഴുതുന്നത് 3190 പേര്‍

Nov 18, 2020 at 10:25 am

Follow us on

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) മുഖ്യപരീക്ഷ നവംബര്‍ 20, 21 തിയ്യതികളില്‍ നടക്കും. നവംബര്‍ 20ന് രാവിലെ 9.30 മുതല്‍ 12 വരെയും (ഒന്നാം സെഷന്‍) ഉച്ചക്ക് 1.30 മുതല്‍ 4 വരെ (രണ്ടാം സെഷന്‍), നവംബര്‍ 21ന് രാവിലെ 9.30 മുതല്‍ 12 വരെയു (മൂന്നാം സെഷന്‍) മാണ് പരീക്ഷ നടക്കുക. രണ്ട് സ്ട്രീമിലുമായി 3190 ഉദ്യോഗാര്‍ഥികളാണ് മെയിന്‍ പരീക്ഷക്ക് യോഗ്യത നേടിയത്. പരീക്ഷക്കായി സംസ്ഥാനത്ത് 19 പരീക്ഷ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസ് ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് മുഖേന മൂല്യനിര്‍ണയം നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ പി.എസ്.സിയുടെ വെബ്സൈറ്റിലും ഉദ്യോഗാര്‍ഥികളുടെ െപ്രാഫൈലിലും നല്‍കിയിട്ടുണ്ട്.

നിര്‍ദ്ദേശങ്ങള്‍

  1. പരീക്ഷ ആരംഭിച്ചതിനുശേഷം പരീക്ഷ കേന്ദ്രത്തിലേക്ക് ഉദ്യോഗാര്‍ഥികളെ പ്രവേശിപ്പിക്കില്ല
  2. അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, നീലയോ കറുപ്പോ ബാള്‍പോയന്റ് പേന എന്നിവ മാത്രമേ ഉദ്യോഗാര്‍ഥി കൈയില്‍ കരുതാന്‍ പാടുള്ളൂ.
  3. വാച്ച്/സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങള്‍, മറ്റ് ഇലക്േട്രാണിക് ഉപകരണങ്ങള്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങി പരീക്ഷ ഹാളില്‍ അനുവദിക്കില്ല.
  4. സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ കേവിഡ് മാനദണ്ഡങ്ങളും ഉദ്യോഗാര്‍ഥികള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതും, മാസ്‌ക് ധരിക്കേണ്ടതും നിര്‍ബന്ധമാണ്.
  5. സാനിറ്റൈസര്‍, കുടിവെള്ളം എന്നിവ സുതാര്യമായ ബോട്ടിലുകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൈയില്‍ കരുതാം
  6. ക്വാറന്റീനില്‍ കഴിയുന്ന ഉദ്യോഗാര്‍ഥികളും കോവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികളും ചീഫ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പരീക്ഷ കേന്ദ്രത്തില്‍ ക്രമീകരിച്ച പ്രത്യേക മുറികളിലിരുന്ന് പരീക്ഷ എഴുതാവുന്നതാണ്.

Follow us on

Related News