ന്യുഡൽഹി : ഒറ്റ പെണ്മക്കളായ വിദ്യാർത്ഥിനികൾക്ക് സിബിഎസ്ഇ നൽകുന്ന സ്കോളർഷിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. താല്പര്യമുള്ള വിദ്യാർത്ഥിനികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ cbsc.nic. in വഴി ഡിസംബർ 10 വരെ രജിസ്റ്റർ ചെയ്യാം. പത്താം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
രജിസ്റ്റർ ചെയ്യന്ന വിദ്യാർത്ഥികൾ അച്ഛനും അമ്മയ്ക്കും ഒറ്റ പെൺകുട്ടി ആയിരിക്കണം.
സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. ട്യൂഷൻ ഫീസ് മാസം 1500 രൂപയിൽ താഴെ ഉള്ളവർക്ക് മാത്രമാകും രജിസ്റ്റർ ചെയ്യാൻ അർഹത ഉണ്ടാകുക. പത്താം ക്ലാസ്സിൽ നൽകിയ ട്യൂഷൻ ഫീസിനെക്കാൾ 10 ശതമാനം കുറവ് നൽകുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാത്രമാണ് സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കുക.