തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ട്രെയിനിംഗ് കോളജുകളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിന് അവസരം. ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ നല്‍കിയതു മൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്കും ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് പ്രവേശനം നേടിയവര്‍ക്കും അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും പുതിയ ഓപ്ഷനുകള്‍ ചേക്കാനും നവംബര്‍ 14 മുതല്‍ 16 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും. തിരുത്തലുകള്‍ വരുത്തിയ ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. അഡീഷണല്‍ അലോട്ട്‌മെന്റ് നവംബര്‍ 19-ന് പ്രസിദ്ധീകരിക്കും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...