കാലിക്കറ്റ് പി.ജി. ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം: പി.ജി. ക്ലാസുകള്‍ 23ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളജുകളിലെ കമ്മൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകള്‍ തെരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് കമ്മ്യൂണിറ്റി കോളജ് കോഴ്‌സ് വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരം. തെറ്റായി സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകള്‍ തെരഞ്ഞെടുത്തു പോയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി നവംബര്‍ 15-ന് വൈകീട്ട് 5 മണി വ രെ ആവശ്യമായ തിരുത്തലുകള്‍ വരുത്താം. അപേക്ഷര്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം അപേക്ഷ ഫൈനലൈസ് ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

പി.ജി. ക്ലാസുകള്‍ 23-ന് ആരംഭിക്കും

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെയും വിവിധ പഠന വകുപ്പുകളിലേയും സര്‍വകലാശാല സെന്ററുകളിലേയും 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി.ക്ലാസുകള്‍ ആരംഭിക്കുന്നത് നവംബര്‍ 23-ലേക്ക് മാറ്റിയിരിക്കുന്നു.

Share this post

scroll to top