ശ്രീനാരായണഗുരു സർവകലാശാല നൽകേണ്ട കോഴ്‌സുകൾ നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നൽകേണ്ട കോഴ്‌സുകളെ സംബന്ധിച്ച് തീരുമാനിക്കാൻ വൈസ് ചാൻസലർ അധ്യക്ഷനായ സമിതി പ്രവർത്തനം ആരംഭിച്ചു. പത്തു വർഷത്തേക്കുള്ള കരട് രേഖ തയ്യാറാക്കുന്ന സാഹചര്യത്തിൽ
സർവകലാശാല നൽകേണ്ട കോഴ്സുകൾ നിർദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകാൻ തീരുമാനിച്ചതായി സർവകലാശാല വൈസ് ചാൻസലർ ഡോ. മുബാറക് പാഷ അറിയിച്ചു.

ബിരുദ ബിരുദാനന്തര കോഴ്‌സുകളും തൊഴിൽ അധിഷ്ഠിത കോഴ്‌സുകളും നൈപുണ്യവികസന കോഴ്‌സുകളുമാണ് ഓപ്പൺ യൂണിവേഴ്സിറ്റി പ്രാഥമികമായി നൽകുവാൻ ഉദ്ദേശിക്കുന്നത്. നിർദേശങ്ങൾ കണക്കിലെടുത്ത്ഒ രുമാസത്തിനുള്ളിൽ വിദ്യാഭ്യാസ വിദഗ്ധരുമായും മറ്റു മേഖലകളിലെ വിദഗ്ധരുമായും ചർച്ച ചെയ്ത ശേഷം അന്തിമ രൂപമുണ്ടാക്കും.

Share this post

scroll to top