പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

പുതിയ 61 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം ഉടൻ

Nov 7, 2020 at 5:27 pm

Follow us on

തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷൻ 61 തസ്തികകളിലേക്ക് കൂടി വിജ്ഞാപനം പുറപ്പെടുവിച്ചു. നാഷനൽ സേവിങ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ റിസർച്ച് ഓഫിസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി, ചലച്ചിത്ര വികസന കോർപറേഷനിൽ മെയിന്റനൻസ് എൻജിനീയർ (ഇലക്ട്രോണിക്സ്), സഹകരണ എപ്പെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലാർക്ക്, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രീറ്റ്മെന്റ് ഒാർഗനൈസർ, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ് ഗ്രേഡ്– 2, പൊലീസ് ഫിംഗർ പ്രിന്റ് ബ്യൂറോയിൽ ഫിംഗർ പ്രിന്റ് സെർചർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ, ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ, കെടിഡിസിയിൽ സ്റ്റെനോഗ്രഫർ, മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ റിസപ്ഷനിസ്റ്റ്, മുനിസിപ്പൽ കോമൺ സർവീസിൽ ഡ്രൈവർ ഗ്രേഡ്– 2 (എച്ച്ഡിവി), മലബാർ സിമന്റ്സിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ, ട്രാക്കോ കേബിൾ കമ്പനിയിൽ ഫാർമസിസ്റ്റ് കം ഡ്രസർ ഗ്രേഡ്– 3, ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ്– 3 തുടങ്ങി 61 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

\"\"

26 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർക്ക് എന്നീ 2 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ലീഗൽ മെട്രോളജിയിൽ സീനിയർ ഇൻസ്പെക്ടർ തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. വിദ്യാഭ്യാസ വകുപ്പിൽ 102 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ്– 2, എക്സൈസ് വകുപ്പിൽ ഡ്രൈവർ തുടങ്ങി 32 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.

വിശദവിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 2.

\"\"

Follow us on

Related News