പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

പ്ലസ്‌‌വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് നാളെ: പ്രവേശനം നവംബർ 10 വരെ

Nov 7, 2020 at 11:39 pm

Follow us on

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് നാളെ [നവംബർ 9] പ്രസിദ്ധീകരിക്കും. ഏകജാലക പ്രവേശനത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി നവംബർ 5 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. ആകെ ഉണ്ടായിരുന്ന 13,058 വേക്കൻസികളിലേക്ക് 36,354 അപേക്ഷകളാണ് പരിഗണിച്ചത്. രണ്ടാം സപ്ലിമെന്ററി ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം നവംബർ 9 മുതൽ നവംബർ 10 വരെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. വിദ്യാർത്ഥികൾക്ക് അലോട്ട്മെൻറ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിൽ ലഭിക്കും.

\"\"

അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററിലെ നിർദിഷ്‌ട തീയതിയിലും സമയത്തും അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽ എത്തി പ്രവേശനം നേടണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള വിവരങ്ങൾ നവംബർ 12 ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ക്യാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ നവംബർ 12 മുതൽ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.hscap.Kerala.gov.in

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...