പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്‌സിന് അപേക്ഷിക്കാം

Nov 7, 2020 at 8:00 pm

Follow us on

തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കു പുതുതായി ഉൾപ്പെടുത്തിയ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറിയോ തത്തുല്യ പരീക്ഷകളോ പാസ്സായവർക്ക് അപേക്ഷിക്കാം. എസ്.ഇ.ബി.സി, എസ്.സി, എസ്.റ്റി വിഭാഗക്കാർക്ക് മാർക്ക് ഇളവ് അനുവദിക്കുന്നതാണ്. നാല് വർഷവും ആറു മാസവും നിർബന്ധിത ഇന്റർൺഷിപ്പും അടങ്ങിയതാണ് കോഴ്‌സിന്റെ കാലാവധി.

\"\"

തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൽ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ) എന്നീ കോളേജുകളിലേക്കാണ് അപേക്ഷകൾ സ്വീകരിച്ചത്. 2020 ലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in 10 ന് വൈകിട്ട് 5 നകം കോളേജ് ഓപ്ഷനുകൾ നൽകേണ്ടതാണ്.

\"\"

Follow us on

Related News