പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

സർവകലാശാലകളിലെ അനധ്യാപക തസ്തികകൾ പി.എസ്.സിക്ക്

Nov 7, 2020 at 11:26 am

Follow us on

തിരുവനന്തപുരം: വിവിധ സർവകലാശാലകളിലെ 16 നോൺ ടീച്ചിങ് തസ്തികകളിലെ നിയമനം കൂടി ഉന്നത വിദ്യാഭ്യസവകുപ്പ് പി.എസ്.സിക്ക് വിട്ടു. ഇതോടെ സർവകലാശാലകൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ ഇനി പി.എസ്.സി നിയമനം നടത്തും. അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം നേരത്തേ തന്നെ പി.എസ്.സിക്ക് വിട്ടിരുന്നെങ്കിലും ചില നിയമ തടസം ഉണ്ടായിരുന്നു. ഒരേ ഗണത്തിലുള്ള തസ്തികകൾക്ക് ഓരോ സർവകലാശാലകളിലും വ്യത്യസ്ത പേരുകളും ശമ്പളസ്കെയിലും യോഗ്യതയും ആണ് പാലിച്ചുപോന്നിരുന്നത്. സർവകലാശാലകളിലെ നിയമങ്ങളും നിയന്ത്രണങ്ങളും ഇതിനായി ഭേദഗതിചെയ്താൽ മാത്രമേ പി.എസ്.സിക്ക് വിട്ട നിയമനം സാധ്യമാകുമായിരുന്നുള്ളൂ. ഇതിന് ഇനിയും കാലതാമസമുണ്ടാകും എന്ന കാരണത്താൽ പി.എസ്.സി.യുമായി ആലോചിച്ച് നിയമനത്തിന് പ്രത്യേക എക്സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നിയമന നടപടി ശമ്പളം, യോഗ്യത, നിരീക്ഷണകാലം എന്നിവ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കി.


പ്രൊഫഷണൽ അസിസ്റ്റന്റ് (ലൈബ്രറി), യൂണിവേഴ്സിറ്റി ലൈബ്രേറിയൻ, ലാസ്റ്റ് ഗ്രേഡ് സർവന്റ്, അസിസ്റ്റന്റ് എൻജിനിയർ, യൂണിവേഴ്സിറ്റി എൻജിനിയർ, ഓവർസിയർ, ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി ഓഫീസർ, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, കംപ്യൂട്ടർ പ്രോഗ്രാമർ, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ, പി. ആർ.ഒ., ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ബസ് കണ്ടക്ടർ,പമ്പ് ഓപ്പറേറ്റർ, തുടങ്ങിയ തസ്തികകളിലെ നിയമനത്തിനാണ് ഉത്തരവിറക്കിയത്.

\"\"
\"\"

Follow us on

Related News