പ്രധാന വാർത്തകൾ
എസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം

സ്‌കൂൾ ഉച്ചഭക്ഷണക്കിറ്റ് വിതരണം ആരംഭിച്ചു

Nov 5, 2020 at 6:24 pm

Follow us on

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവൻസ് എന്ന നിലയിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് 6 മുതൽ 8 ക്ലാസ് വരെയും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും.

\"\"

എട്ടിന ഭക്ഷ്യവസ്തുക്കളുമാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗം ഭക്ഷ്യകിറ്റിൽ ഏഴ് കിലോ ഭക്ഷ്യധാന്യമുൾപ്പടെ 308.14 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളും അപ്പർപ്രൈമറി വിഭാഗക്കാർക്ക് 10 കിലോ ഭക്ഷ്യധാന്യമുൾപ്പടെ 461.90 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുമാണ് നൽകുക. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈക്കോ) ആണ് ഭക്ഷ്യകിറ്റുകൾ വിതരണത്തിന് തയ്യാറാക്കുന്നത്.

\"\"

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകളിൽ നിന്ന് രക്ഷിതാക്കൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുക. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12324 വിദ്യാലയങ്ങളിലെ 2727202 വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ് എന്നിവർ പങ്കെടുത്തു.

\"\"

Follow us on

Related News