തിരുവനന്തപുരം: ബി.എസ്.സ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് അവരുടെ സീറ്റുകൾ ഉറപ്പാക്കുകയോ, പുതുതായി ലിസ്റ്റിൽ ചേർക്കപ്പെട്ടിട്ടുള്ള കോളേജുകളിലേക്ക് ഓപ്ഷനുകൾ നൽകുകയോ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം തുടർന്നുള്ള അലോട്ട്
മെന്റുകൾ അസാധുവാകുന്നതാണ്. ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ നവംബർ 6 ന് വൈകിട്ട് 5 വരെ ഫീസടക്കാവുന്നതാണ്.