തിരുവനന്തപുരം: പിഎസ് സി വഴിയുള്ള നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിലുള്ളവർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ തീരുമാനമായി. ഇന്നു ചേർന്ന പബ്ലിക് സർവീസ് കമ്മിഷൻ യോഗത്തിലാണ് സർക്കാർ വിജ്ഞാപനം ഇറക്കിയ തിയതി മുതൽ സംവരണം നടപ്പാക്കാൻ തീരുമാനമായത്.
ഒക്ടോബർ 23 നോ അതിന് ശേഷമോ അപേക്ഷ കാലാവധി അവസാനിക്കുന്ന തസ്തികകൾക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബർ 14 വരെ നീട്ടിയിട്ടുണ്ട്. നിലവിലുള്ള റാങ്ക് പട്ടികയിലും നിലവില്‍ പിഎസ് സി വിജ്ഞാപനം ചെയ്ത പരീക്ഷകളിലും ഈ മാറ്റം വരില്ല. സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവര്‍ ഇല്ലെങ്കില്‍ ആ ഒഴിവ് പൊതുവിഭാഗത്തിലേക്ക് മാറ്റും. നിലവില്‍ സര്‍ക്കാര്‍ സര്‍വീസുകളിലെ നിയമനങ്ങളില്‍ 50 ശതമാനം മെറിറ്റും 50 ശതമാനം സംവരണവുമാണ്. മെറിറ്റ് വിഭാഗത്തിനായി നീക്കിവെച്ചതില്‍ നിന്നാണ് സാമ്പത്തിക സവരണത്തിന് അര്‍ഹതയുള്ളവര്‍ക്കും നിയമനം നല്‍കുക.