പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ലോക റാങ്കിങിൽ പ്രൊഫ. സാബു തോമസ്: എംജി സർവകലാശാലയ്ക്കും അഭിമാന നിമിഷം

Nov 2, 2020 at 7:10 pm

Follow us on

കോട്ടയം: അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാല തയാറാക്കിയ മികച്ച ശാസ്ത്രജ്ഞരുടെ ലോക റാങ്കിങ്ങിൽ 114-ാം റാങ്ക് കരസ്ഥമാക്കി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്. പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായാണ് പോളിമർ ശാസ്ത്രജ്ഞൻ കൂടിയായ സാബു തോമസ് ലോക റാങ്കിങിൽ ഇടംപിടിച്ചത്. ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരിൽനിന്നാണ് രണ്ടു ശതമാനംപേരുടെ പട്ടിക സ്റ്റാൻഫോഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ തയാറാക്കിയത്. എച്ച് -ഇൻഡക്സ്, ഗ്രന്ഥകർതൃത്വം, ലേഖനങ്ങൾ അവലംബമാക്കുന്നവരുടെ കണക്ക്(സൈറ്റേഷൻസ്) എന്നിവ മാനദണ്ഡമാക്കിയാണ് 22 ശാസ്ത്രമേഖകളിലെയും 176 ഉപമേഖലകളിലെയും ലോക റാങ്കിങ് തയാറാക്കിയത്. 4.13 ആണ് പ്രൊഫ. സാബു തോമസിന്റെ സി സ്കോർ.
പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജിയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള പ്രൊഫ. സാബു തോമസിന്റെ ഗവേഷണ പ്രബന്ധമികവ് അളക്കുന്ന ഗൂഗിൾ എച്ച് ഇൻഡക്സ് സ്കോർ 106 ആണ്. ഇതു വരെ 107 പേർ അദ്ദേഹത്തിന്റെ കീഴിൽ പിഎച്ച്.ഡി. പൂർത്തീകരിച്ചിട്ടുണ്ട്. സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രൊഫസറായിരുന്ന ഡോ. സാബു തോമസ് 140ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജ്യാന്തര ജേർണലുകളിൽ 1090ലധികം പബ്ലിക്കേഷനുകളുണ്ട്. ഇത് 54,740ലധികം തവണ ഗവേഷണ പ്രബന്ധങ്ങളിലും മറ്റും അവലംബ വിധേയമായിട്ടുണ്ട്. ഇന്റർനാഷണൽ അക്കാദമി ഓഫ് ഫിസിക്കൽ സയൻസസ്, യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗത്വം നേടിയ പ്രൊഫ. സാബു തോമസിനെ പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ലൊറൈൻ സർവകലാശാല \’പ്രൊഫസർ അറ്റ് ലൊറൈൻ\’ പദവിയും സൈബീരിയൻ ഫെഡറൽ സർവകലാശാല ഓണററി പ്രൊഫസർ പദവിയും നൽകി ആദരിച്ചിരുന്നു.
മിശ്രസംയുക്ത പദാർത്ഥങ്ങളുടെ മേഖലയിലെ മികച്ച സംഭാവനകൾക്ക് 2015ൽ സൗത്ത് ബ്രിട്ട്നി സർവകലാശാലയും \’ഡോക്ടർ ഹൊണോറിസ് കോസ\’ പദവി നൽകി. 2019ലെ സി.എൻ.ആർ. റാവു പ്രൈസ് ലക്ചർ പുരസ്കാരവും 2018ലെ മികച്ച അക്കാദമീഷ്യനുള്ള \’ട്രില\’ പുരസ്കാരവും ലഭിച്ചു. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെല്ലോഷിപ്പും സ്ലൊവേനിയ ജോസഫ് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർഷിപ്പും നേടിയിട്ടുണ്ട്. പോളിമർ നാനോ കോമ്പോസിറ്റ്സ്, ബ്ലെൻഡ്സ്, ഗ്രീൻ ബയോ നാനോ ടെക്നോളജി, നാനോ ബയോമെഡിക്കൽ സയൻസ് എന്നീ മേഖലകളിൽ മികച്ച കണ്ടുപിടുത്തങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. അഞ്ച് പേറ്റന്റുകൾ സ്വന്തമായുണ്ട്. 2016ലെ മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്ദുൾകലാം അവാർഡും 2017ലെ ഇന്ത്യൻ നാനോ ബയോളജിസ്റ്റ് അവാർഡും 2017ലെ നാഷണൽ എജ്യൂക്കേഷൻ ലീഡർഷിപ്പ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി റഷ്യൻ സർക്കാർ നടത്തിയ മത്സരത്തിൽ ആറാം സ്ഥാനം നേടിയിരുന്നു.

\"\"

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ...