തേഞ്ഞിപ്പലം: കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് 26ന് അടച്ചു പൂട്ടിയ കാലിക്കറ്റ് സർവ്വകലാശാല തുറന്ന് പ്രവർത്തമാരംഭിച്ചു. ജീവനക്കാർ കുറവാണെങ്കിലും ഇന്ന് രാവിലെ മുതൽ ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങി. മറ്റന്നാൾ (നവംബർ 4) മുതൽ പരീക്ഷകൾ പുനരാരംഭിക്കുമെന്ന് സർവകലാശല അറിയിച്ചു. 4-ന് നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി., സി.ബി.സി.എസ്.എസ്., റഗുലര്‍ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷകൾ മാറ്റി വച്ചിടുണ്ട്. ഈ പരീക്ഷ 18-ന് രാവിലെ നടക്കും. മറ്റ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്ന് പരീക്ഷ കട്രോളര്‍ അറിയിച്ചു. അതേസമയം പരീക്ഷകൾ മാറ്റണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്നുണ്ട്. സർവകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് കഴിഞ്ഞ 26ന് ഉച്ചമുതൽ സർവ്വകലാശാല ഓഫീസുകൾ അടച്ചത്.
ആവശ്യ സർവീസുകളായ സെക്യൂരിറ്റി വിഭാഗം, എഞ്ചിനീയറിങ്ങ് (വാട്ടർ ആന്റ് ഇലക്ട്രിസിറ്റി ) വിഭാഗം, പരീക്ഷാഭവൻ , ഫിനാൻസ് (ശമ്പളം പെൻഷൻ എന്നിവക്ക് ) തുടങ്ങിയവ മാത്രമായിരുന്നു പ്രവർത്തിച്ചത്. വിവിധ പരീക്ഷകളും മാറ്റി വച്ചിരുന്നു.
പി.ജി. ഏകജാലകം – കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ നവംബര്‍ 5-ന് വൈകീട്ട് 5 മണിക്ക് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണം. വിദ്യാര്‍ത്ഥികള്‍ അവരവരുടെ ലോഗിന്‍ വഴി ഓൺലൈൻ ആയോ കോളജുമായി നേരിട്ട് ബന്ധപ്പെട്ടോ നവംബര്‍ 5-ന് വൈകീട്ട് 5 മണിക്ക് മുമ്പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മാത്രമാണ് കമ്മ്യൂണിറ്റി ക്വോട്ട റാങ്ക്‌ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുക. നവംബര്‍ 9-ന് കമ്മ്യൂണിറ്റി ക്വോട്ട \’ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംബര്‍ 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായിരിക്കും കോളേജുകളില്‍ പ്രവേശനം നടക്കുക. പ്രവേശന സമയക്രമത്തിനായി വിദ്യാര്‍ത്ഥികള്‍ കോളേജുമായി ബന്ധപ്പെടേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാന്റേറ്ററി ഫീസടക്കുതിനുള്ള സൗകര്യം ലോഗിനില്‍ ലഭ്യമാകുതാണ്.

