പ്രധാന വാർത്തകൾ
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

ഇന്ന് കേരളപ്പിറവി ദിനം: കേരളം 64ന്റെ നിറവിൽ

Nov 1, 2020 at 4:19 am

Follow us on

തിരുവനന്തപുരം: തനതായ കലകളും, ഭാഷയും, സാഹിത്യവും, ഉത്സവങ്ങളും കൊണ്ടെല്ലാം സമ്പന്നമായ കേരളത്തിന് 64-ാം പിറന്നാൾ. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന
നിലയില്‍ പിറവി കൊണ്ട ദിനമാണ് കേരള പിറവി ദിനം.
വ്യത്യസ്തമതങ്ങളും ജനവിഭാഗങ്ങളും പ്രാദേശികസംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന സാംസ്‌കാരിക വൈവിധ്യത്തിന്റെ സ്വന്തം നാട്. ഐക്യകേരളം രൂപപ്പെട്ടിട്ട് 64 വർഷങ്ങൾ പിന്നിടുമ്പോൾ വിദ്യാഭ്യാസ രംഗത്തും മറ്റ് വികസന വഴികളിലും ഉയർച്ചയുടെ നാളുകളാണ് കേരളത്തിന്‌ അവകാശപ്പെടാനുള്ളത്.

\"\"

പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍കൊണ്ട്‌ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. പ്രളയത്തിലും, കോവിഡ് പ്രതിസന്ധിയിലും ആരോഗ്യ മേഖലയിൽ ലോകത്തിന്‌ തന്നെ മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ആരോഗ്യ സാമൂഹ്യ രംഗത്തിന്‌ പുറമേ കലാ സാസ്‌കാരിക മേഖലയിലും മുന്നിട്ടു നില്‍ക്കുന്ന കേരളം വിനോദ സഞ്ചാര മേഖലയിലും ബഹുദൂരം മുന്നേറിയിരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മലയാള ദിനമായും ഒന്നു മുതല്‍ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും.

\"\"

Follow us on

Related News