തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ, പ്രോജക്ട് ഫെല്ലോ എന്നീ തസ്തികകളിൽ താത്ക്കാലിക ഒഴിവ്. ജില്ലാ കോർഡിനേറ്റർ തസ്തികയിലേക്ക് ലൈഫ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നിവയിൽ എം.എസ്‌സിയോ അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു എന്നി ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവർക്കും പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം അഭിലഷണീയം. പ്രതിമാസ ശമ്പളം 20000 രൂപ. പ്രോജക്ട് ഫെല്ലോ തസ്തികയിലേക്കുള്ള രണ്ടൊഴിവുകളിൽ ബയോളജിക്കൽ സയൻസ്/ലൈഫ് സയൻസ്/എൻവയോൺമെന്റ് സയൻസ്/ബയോടെക്‌നോളജി/മൈക്രോബയോളജി എന്നി വിഷയങ്ങളിൽ ബിരുദമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 1500 രൂപ. അപേക്ഷയൊടൊപ്പം പാൻ, ആധാർകാർഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകർപ്പുകളും നൽകി www.keralabiodiversity.org എന്ന വെബ്സൈറ്റ് വഴി നവംബർ നാല് വരെ അപേക്ഷിക്കാം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...