ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ സൈനിക സ്കൂൾ പ്രവേശനത്തിന് പിന്നാക്ക വിഭാഗ (ഒബിസി) വിദ്യാർത്ഥികൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തും. പ്രതിരോധ മന്ത്രാലയം സെക്രട്ടറി അജയ് കുമാറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പട്ടികജാതി വിഭാഗക്കാർക്ക് 15 ശതമാനവും പട്ടികവർഗ വിഭാഗക്കാർക്ക് 7.5ശതമാനവും വിരമിച്ച സൈനികരുടെ മക്കൾക്ക് 25 ശതമാനം സംവരണവുമാണ് നിലവിലുള്ളത്. ഇതിന് പുറമേയാണ് ഒ.ബി.സി. വിഭാഗക്കാർക്കും സംവരണം കൊണ്ടുവരുന്നത്. മാനവശേഷി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് തീരുമാനം.
ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാർക്കും നൽകിക്കഴിഞ്ഞു. സൈനിക സ്കൂളുകളിലെ 67 ശതമാനം സീറ്റുകൾ ആ സംസ്ഥാനത്തെ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തെ കുട്ടികൾക്കാണ് നൽകുന്നത്. 33 ശതമാനം ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവർക്കാണ് നീക്കിവച്ചിട്ടുള്ളത്. സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അതത് സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർഥികൾ അപേക്ഷിച്ചില്ലെങ്കിൽ ആ ഒഴിവുകളിൽ പ്രതിരോധ, ജനറൽ വിഭാഗങ്ങളെ പരിഗണിക്കും.
മത്സരപരീക്ഷയുടെയും ശാരീരിക ക്ഷമതയുടെയും അടിസ്ഥാനത്തിലാണ് ആറാംക്ലാസ് മുതൽ സൈനിക സ്കൂളുകളിലേക്ക് പ്രവേശനം നൽകുന്നത്.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...