കോട്ടയം: നവംബർ 3മുതൽ ആരംഭിക്കുന്ന മഹാത്മാഗാന്ധി സർവകലാശാല നാലാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾക്ക് ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം. രജിസ്റ്റർ ചെയ്ത വിദാർഥികൾക്ക് സർവകലാശാലയ്ക്ക് കീഴിലുള്ള ഏത് ലോ കോളജിലും പരീക്ഷയെഴുതാം. ഇപ്രകാരം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളതും പരീക്ഷകേന്ദ്രം മാറി പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നതുമായ വിദ്യാർഥികൾ സർവകലാശാല വെബ്‌സൈറ്റിലെ https://forms.gle/knPAsJwHKRSyXePT7 എന്ന ലിങ്കിൽ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകണം. വിവരങ്ങൾ നവംബർ ഒന്നിന് ഉച്ചകഴിഞ്ഞ് ഒന്നിന് മുമ്പായി അപ്‌ലോഡ് ചെയ്യണം. ഗൂഗിൾ ഫോമിൽ ലഭിക്കുന്ന ഏഴ് കോളജുകളിൽ ഏതെങ്കിലും ഒരെണ്ണം വിദ്യാർഥികൾക്ക് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുക്കാം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...